Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.M. Basheer Murder Case

Thiruvananthapuram

കെ.എം. ബ​ഷീ​ർ വ​ധ​ക്കേ​സ്: ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ ദൃ​ക്സാ​ക്ഷി കൂ​റു​മാ​റി

തി​രു​വ​ന​ന്ത​പു​രം: സി​റാ​ജ് ദി​ന​പ​ത്ര​ത്തി​ന്‍റെ തി​രു​വ​ന​ന്ത​പു​രം മു​ൻ ബ്യൂ​റോ ചീ​ഫ് കെ.എം. ബ​ഷീ​റി​നെ വാ​ഹ​നം ഇ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ദൃ​ക്സാ​ക്ഷി കോ​ട​തി​യി​ൽ കൂ​റു​മാ​റി.

ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ മൂ​ന്നാം സാ​ക്ഷി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ ഷ​ഫീ​ഖാ​ണ് കേ​സി​ന്‍റെ വി​ചാ​ര​ണ​വേ​ള​യി​ൽ പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി തി​രു​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം നാ​ലാം അ​ഡീഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്. കാ​ർ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്നു ബ​ഷീ​റി​ന്‍റെ ബൈ​ക്കി​ൽ ഇ​ടി​ക്കു​ന്ന​തു ക​ണ്ടെ​ന്നും വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​തു താ​ടി​വച്ച ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നാണെ​ന്നു തി​രി​ച്ച​റി​ഞ്ഞെ​ന്നു​മാ​യി​രു​ന്നു ഷ​ഫീ​ഖ് നേ​ര​ത്തെ പൊ​ലി​സി​നും മ​ജി​സ്ട്രേ​റ്റി​നും ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി. എ​ന്നാ​ൽ, കേ​സി​ന്‍റെ വി​ചാ​ര​ണാ​വേ​ള​യി​ൽ സാ​ക്ഷി ഈ ​നി​ല​പാ​ട് തി​രു​ത്തു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, കേ​സി​ൽ നാ​ലാം സാ​ക്ഷി​യാ​യ പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ലെ വാ​ച്ച്മാ​ൻ അ​നി​ൽ കു​മാ​ർ പ്രോ​സി​ക്യൂ​ഷ​ന് അ​നു​കൂ​ല​മാ​യ മൊ​ഴി ന​ൽ​കി. അ​പ​ക​ട​സ​മ​യ​ത്ത് ശ​ബ്ദംകേ​ട്ട് പു​റ​ത്തു​വ​ന്ന​പ്പോ​ൾ വാ​ഹ​നം ഇ​ടി​ച്ചുകി​ട​ക്കു​ന്ന​തു ക​ണ്ടെ​ന്നും നാ​ട്ടു​കാ​രും പോലി​സും ചേ​ർ​ന്നു വാ​ഹ​നം ഓ​ടി​ച്ച​ത് ശ്രീ​റാ​മാ​ണെ​ന്നു പ​റ​യു​ന്ന​തു​കേ​ട്ടെ​ന്നും അ​ദ്ദേ​ഹം കോ​ട​തി​യെ അ​റി​യി​ച്ചു. അ​ന്ന് അ​പ​ക​ട​സ്ഥ​ല​ത്തു ക​ണ്ട അ​തേ ശ്രീ​റാം ത​ന്നെ​യാ​ണ് ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രി​ക്കു​ന്ന​തെ​ന്നും സാ​ക്ഷി വ്യ​ക്ത​മാ​ക്കിയിരുന്നു.

കേ​സി​ന്‍റെ വി​ചാ​ര​ണ ആ​രം​ഭി​ച്ചശേ​ഷം ഇ​തു​വ​രെ നാ​ലു​സാ​ക്ഷി​ക​ളെ​യാ​ണ് കോ​ട​തി വി​സ്ത​രി​ച്ച​ത്. ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ദൃ​ക്സാ​ക്ഷി ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ കൂ​റു​മാ​റി​യി​രി​ക്കു​ന്ന​ത്. സ് കി​ൽ​സ് എ​ക്സ​ല​ൻ​സി അ​ക്കാ​ദ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നാ​ണ് കേ​സി​ലെ ഏ​ക പ്ര​തി. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലും മ​ദ്യ​പി​ച്ചും വാ​ഹ​ന​മോ​ടി​ക്ക​ൽ, കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. 2019 ഓ​ഗ​സ്റ്റ് മൂ​ന്നി​ന് പു​ല​ർ​ച്ചെ​യാ​ണ് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും സു​ഹൃ​ത്ത് വ​ഫ ഫി​റോ​സും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ടി​ച്ച് ബ​ഷീ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ബി. ​എ​സ്. രാ​ജേ​ഷ് ഹാ​ജ​രാ​യി.

Latest News

Corehub Up